Connect with us

National

കര്‍ണാടക തെരഞ്ഞെടുപ്പ്: ബിജെപി ടിക്കറ്റ് നിഷേധിച്ചു; ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലക്ഷ്മണ്‍ സവാദി മുമ്പ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ബിജെപി അംഗത്വം രാജി വെക്കാനുള്ള കാരണം.

Published

|

Last Updated

ബെംഗളുരു| മെയ് 10ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി കോണ്‍ഗ്രസിലേക്ക്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മണ്‍ സവാദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്.

ലക്ഷ്മണ്‍ സവാദി മുമ്പ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ബിജെപി അംഗത്വം രാജി വെക്കാനുള്ള കാരണം. എന്നാല്‍ ഇതേ അതാനി സീറ്റിലാണ് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍  മത്സരിക്കുന്നത്.

യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവായിരുന്നു.

 

 

 

Latest