Connect with us

karnataka rtc

കർണാടകയിൽ ബസ് യാത്രക്കിടെ മൊബൈലിൽ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതിന് വിലക്ക്

ഉച്ചത്തിൽ പാട്ടുവെക്കുന്നവരോട്, സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാർക്ക് ആവശ്യപ്പെടാമെന്ന് ഉത്തരവിൽ പറയുന്നു

Published

|

Last Updated

ബെംഗളൂരു | സർക്കാർ ബസിൽ യാത്രക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതും വീഡിയോ പ്ലേ ചെയ്യുന്നതും വിലക്കി കർണാടക ഹൈക്കോടതി. ബസുകളിലെ ശബ്്ദശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. ഉച്ചത്തിൽ പാട്ടുവെക്കുന്നവരോട്, സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാർക്ക് ആവശ്യപ്പെടാമെന്ന് ഉത്തരവിൽ പറയുന്നു. നിർദേശം അനുസരിച്ചില്ലെങ്കിൽ ഡ്രൈവർക്കോ കണ്ടക്്ടർക്കോ യാത്രക്കാരനെ ഇറക്കിവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിയമം നടപ്പാക്കാൻ നിർദേശം നൽകിയതായി കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ എസ് ആർ ടി സി) അറിയിച്ചു. യാത്രക്കാർ ബസുകളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നത് മറ്റ് യാത്രക്കാരെ മാത്രമല്ല, ഡ്രൈവറെയും കണ്ടക്്ടറെയും അസ്വസ്ഥരാക്കുന്നുണ്ട്. അതിനാൽ, നിയമം ഉടൻ നടപ്പാക്കുകയും എല്ലാ ഡ്രൈവർമാരെയും കണ്ടക്്ടർമാരെയും നിയമത്തെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുമെന്ന് കെ എസ് ആർ ടി സി പബ്ലിക് റിലേഷൻസ് ഓഫീസർ ടി എസ് ലത പറഞ്ഞു.