Kerala
കണ്ടല ബേങ്ക് കള്ളപ്പണ കേസ്; ഭാസുരാംഗനും മകനും അറസ്റ്റില്‍
പത്ത് മണിക്കൂര്‍ സമയത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി.

തിരുവനന്തപുരം | കണ്ടല ബേങ്ക് കള്ളപ്പണ കേസില്‍ ബേങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
പത്ത് മണിക്കൂര്‍ സമയത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കും.
ബേങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. ഭാസുരാംഗനെ തിങ്കളാഴ്ച എട്ടുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അന്നത്തെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതില്‍ വ്യക്തത വരുത്താന്‍ ബുധനാഴ്ച വീണ്ടും വിളിപ്പിച്ചു. ബുധനാഴ്ച 11 മണിയോടെ ഭാസുരാംഗനും മകന്‍ അഖില്‍ജിത്ത്, മകള്‍ അഭിമ എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി.
ബുധനാഴ്ച ചില രേഖകളുമായി എത്താനാണ് ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രേഖകള്‍ ഹാജരാക്കിയിരുന്നില്ല.