Kerala
കക്കി - ആനത്തോട് ഡാമിന്റെ ഷട്ടര്‍ തുറക്കും; ജാഗ്രത പാലിക്കണം
ഇന്ന് ഉച്ചയ്ക്ക് 12ന്ശേഷം ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടംഘട്ടമായി 30 സെ.മീറ്റര്‍ മുതല്‍ 60 സെ.മീറ്റര്‍ വരെ ഉയര്‍ത്തി പമ്പാനദിയിലേക്ക് ജലം ഒഴുക്കി വിടും.

പത്തനംതിട്ട|ശക്തമായ മഴയെ തുടര്‍ന്ന് ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി – ആനത്തോട് ഡാമിന്റെ സംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 976 മീറ്റര്‍ കടന്നിട്ടുള്ള സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 ന്ശേഷം ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടംഘട്ടമായി 30 സെ.മീറ്റര്‍ മുതല്‍ 60 സെ.മീറ്റര്‍ വരെ ഉയര്‍ത്തി പമ്പാനദിയിലേക്ക് ജലം ഒഴുക്കി വിടും. ഈ ജലം രണ്ടു മണിക്കൂറിന് ശേഷം പമ്പാ ത്രിവേണിയിലും ആറു മണിക്കൂറിന് ശേഷം റാന്നിയിലും എത്തിച്ചേരും.
ഇതുമൂലം നദിയിലെ ജലനിരപ്പ് 30 സെ.മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. നദിയില്‍ ഇറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.