Kerala
കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു
ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും താത്കാലികമായി മാറിനിന്നത്.
തിരുവനന്തപുരം | കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി വീണ്ടും ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.
ലോക്‌സഭ തിരഞ്ഞൈടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുന്നതിനാലായിരുന്നു സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറിനിന്നത്. താത്കാലിക ക്രമീകരണമെന്ന നിലക്ക് മുതിര്‍ന്ന നേതാവ് എം എം ഹസന് ആക്ടിംഗ് പ്രസിഡന്റായി ചുമതല നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം സുധാകരന് തിരികെ ചുമതല നല്‍കിയിരുന്നില്ല. ഇതേച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. വിഷയം പാര്‍ട്ടിയില്‍ കൂടുതല്‍ ഭിന്നതക്കും ഗ്രൂപ്പിസത്തിനും വഴിവെക്കുമെന്ന നിഗമനത്തെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തീരുമാനിച്ചത്.