k sudhakran
വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് കെ സുധാകരൻ
നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞത്. അതില്‍ ദുരുദ്ദേശമൊന്നുമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

തിരുവനന്തപുരം | തെക്കന്‍ കേരളത്തിനെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞത്. അതില്‍ ദുരുദ്ദേശമൊന്നുമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
സുധാകരന്‍ പറഞ്ഞ കഥ: ‘രാവണനെ വധിച്ച ശേഷം ശ്രീരാമനും ലക്ഷ്മണനും സീതയും പുഷ്പക വിമാനത്തില്‍ മടങ്ങുന്നു. തെക്കന്‍ കേരളത്തിലെത്തിയപ്പോള്‍ രാമനെ കടലില്‍ തള്ളിയിടാന്‍ ലക്ഷ്മണന് തോന്നി. എന്നാല്‍, പുഷ്പക വിമാനം തൃശൂരിലെത്തിയപ്പോള്‍ പശ്ചാത്താപമുണ്ടായി. ലക്ഷ്മണനുണ്ടായ ദുഷ്ചിന്തയെ കുറിച്ച് രാമന്‍ മനസിലാക്കിയിരുന്നു. കടന്നുവന്ന നാടിന്റെ പ്രശ്‌നമാണ് തെറ്റായ തോന്നലിന് ഇടയാക്കിയതെന്ന് രാമന്‍ പറഞ്ഞു.’
സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ജോണ്‍ ബ്രിട്ടാസ് എം പി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസെന്ന പുഷ്പക വിമാനത്തിലെ ആരൊക്കെയാണ് ഉദ്ദേശിച്ചതെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നു.