Kerala
അഭയ കേസ് പ്രതികളെ രക്ഷപ്പെടുത്താന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു; ലോകായുക്തക്കെതിരെ വീണ്ടും കെ ടി ജലീല്‍
ഒന്നാംപ്രതിയും ബന്ധുവമായ തോമസ് കോട്ടൂരിനു വേണ്ടിയാണ് ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം | ലോകായുക്തക്കെതിരെ ആരോപണവുമായി വീണ്ടും കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കെ ടി ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഒന്നാംപ്രതിയും ബന്ധുവമായ തോമസ് കോട്ടൂരിനു വേണ്ടിയാണ് ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭയ കേസ് പ്രതികളെ നാര്‍കോ ്അനാലിസിസ് നടത്തിയ വീഡിയോ ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടു. ബെംഗളുരുവിലെ സ്ഥാപനത്തില്‍ പോയാണ് വീഡിയോ കണ്ടത്.ഇതിന് തെളിവുണ്ട്. നീതി ബോധമുണ്ടെങ്കില്‍ ജസ്റ്റിസ് രാജിവെക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.







