Kerala
ആലപ്പുഴയിൽ ബൈക്കിടിച്ച് മാധ്യമപ്രവർത്തകന് ഗുരുതരപരുക്ക്
അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

ആലപ്പുഴ | റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മാധ്യമപ്രവർത്തകന് ഗുരുതരപരുക്ക്. മീഡിയവൺ ആലപ്പുഴ ബ്യൂറോ സീനിയർ ക്യാമറാമാൻ വണ്ടാനം നീർക്കുന്നം വെമ്പാട് ഹൗസ് യു ഫൈസലിനാണ് (38) പരുക്കേറ്റത്.
ശനിയാഴ്ച രാത്രി ഒമ്പതിന് മെഡിക്കൽകോളജിന് സമീപത്തെ പള്ളിമുക്ക് ജംഗ്ഷനിലായിരുന്നു അപകടം. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടതുകാലിന് മുട്ടിനെ താഴെയാണ് പരുക്ക്. ഡോ. ബിന്ദുലാലിന്‍റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി ചികിത്സയിലാണ്.
---- facebook comment plugin here -----