Saudi Arabia
യാത്രക്കാരുടെ എണ്ണത്തില്‍ ജിദ്ദ വിമാനത്താവളത്തിന് റെക്കോര്‍ഡ്
2024-നെ അപേക്ഷിച്ച് 8.9% വര്‍ധനവാണ് രേഖപ്പെടുത്തിയതായി രാജ്യത്തെ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ടില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി
ജിദ്ദ | സഊദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തി. 2025 ജനുവരി മുതല്‍ നവംബര്‍ 30 വരെ ആകെ യാത്രക്കാരുടെ എണ്ണം 48 ദശലക്ഷത്തിലെത്തുകയും 2024-നെ അപേക്ഷിച്ച് 8.9% വര്‍ധനവാണ് രേഖപ്പെടുത്തിയതായി രാജ്യത്തെ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ടില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി
2025 നവംബര്‍ 20 ആണ് വിമാനത്താവളം ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ദിനം രേഖപ്പെടുത്തിയത് ഒറ്റ ദിവസം 176,800 ല്‍ അധികം യാത്രക്കാരെ സ്വാഗതം ചെയ്തത്. 2024 നവംബറിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ദിവസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9.6% വര്‍ധനവാണ് രേഖപ്പെടുത്തിയത്
പ്രതിവര്‍ഷം 15 ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 91% എന്ന ഉയര്‍ന്ന നിരക്ക് കൈവരിച്ചു. അതേസമയം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം 64% എന്ന നിരക്കുമായി രണ്ടാം സ്ഥാനത്തെത്തി


