Connect with us

Kozhikode

ജാമിഅത്തുല്‍ ഹിന്ദ് മഹര്‍ജാന് വെള്ളിയാഴ്ച തുടക്കം; പ്രതിഭകളെ സ്വീകരിക്കാന്‍ ഒരുങ്ങി സിറാജുല്‍ ഹുദ

ആയിരത്തില്‍ പരം ഹാദികള്‍ സനദ് സ്വീകരിക്കും.

Published

|

Last Updated

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് മഹര്‍ജാനും ഹാദി കോണ്‍വെക്കേഷനും അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സും ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകള്‍ക്ക് എത്തുന്ന പ്രതിഭകളെ സ്വീകരിക്കാന്‍ കുറ്റ്യാടി സിറാജുല്‍ ഹുദാ ക്യാമ്പസ് ഒരുങ്ങി. വെള്ളിയാഴ്ച മുതല്‍ നടക്കുന്ന മഹറ്ജാനില്‍ 60 ഇനങ്ങളിലായി 900ത്തോളം പ്രതിഭകളാണ് മാറ്റുരക്കുന്നത്. 17 ദാഇറകളില്‍ നിന്ന് യോഗ്യത നേടിയ വിദ്യാര്‍ഥികളെത്തുന്ന മഹ്റജാന്‍ രാജ്യത്തെ തന്നെ എറ്റവും വലിയ ഇസ്‌ലാമിക അക്കാദമിക്ക് മേളയായി മാറും. 10 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

ഞായറാഴ്ച നടക്കുന്ന അഞ്ചാമത് സനദ് ദാന സമ്മേളനത്തില്‍ പഠനം പൂര്‍ത്തീകരിച്ച ആയിരത്തില്‍ പരം ഹാദികളാണ് സനദ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വേദികളില്‍ നടക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സില്‍ വിദേശ പണ്ഡിതര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംസാരിക്കും. ജാമിഅത്തുല്‍ ഹിന്ദില്‍ അഫിലിയേറ്റ് ചെയ്ത 300ല്‍ പരം ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് കോണ്‍ഫറന്‍സ് പ്രതിനിധികള്‍. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ഓറിയന്റേഷന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് പ്രതിനിധികളായി സംബന്ധിക്കുന്നത്. അതോടൊപ്പം ഗ്ലോബല്‍ യൂണിവേഴ്സിറ്റി സമിറ്റിന്റെ പ്രത്യേക ഇടവും സിറാജുല്‍ ഹുദാ ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

മഹ്റജാനില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് പുറമെ അക്കാദമിക് കോണ്‍ഫറന്‍സിലും മറ്റും പങ്കെടുക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം താമസിക്കാനും മറ്റുമുള്ള വിശാലമായ സൗകര്യമാണ് ക്യാമ്പസില്‍ ഒരുങ്ങിയിരിക്കുന്നത്.

 

Latest