Connect with us

Education Notification

ജാമിഅത്തുല്‍ ഹിന്ദ്; പഞ്ചവത്സര ഡിഗ്രി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

ജാമിഅത്തുല്‍ ഹിന്ദിന്റെ സൈറ്റില്‍ https://jamiathulhind.com/bisc എന്ന ലിങ്ക് വഴി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Published

|

Last Updated

കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മുന്നൂറില്‍ പരം സ്ഥാപനങ്ങളിലേക്കുള്ള ബി ഐ എസ് സി അഞ്ചുവര്‍ഷ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒമ്പതിന് നടക്കുന്ന എക്സാമിന് ജൂണ്‍ ആറുവരെ അപേക്ഷ നല്‍കാവുന്നതാണ്. ജാമിഅത്തുല്‍ ഹിന്ദിന്റെ സൈറ്റില്‍ https://jamiathulhind.com/bisc എന്ന ലിങ്ക് വഴി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്ലസ് ടുവും മതപഠന മേഖലയില്‍ ജാമിഅത്തുല്‍ ഹിന്ദിന്റെ ഹയര്‍ സെക്കന്‍ഡറിക്ക് തുല്യമായ ഭാഗങ്ങളുമാണ് അടിസ്ഥാന യോഗ്യത. ബാച്ചിലര്‍ ഇന്‍ ഇസ്‌ലാമിക് സയന്‍സ്, ബാച്ചിലര്‍ ഇന്‍ ദേവ തുടങ്ങിയ ഡിഗ്രി കോഴ്‌സുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

വിജയകരമായി കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഫാളില്‍ ഹാദി ബിരുദം ലഭിക്കും.

 

Latest