Education
ജാമിഅതുല്‍ ഹിന്ദ് പ്ലസ് വണ്‍ ജെ സാറ്റ്; രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഈ മാസം 26ന് മുമ്പായി സ്ഥാപനവുമായി ബന്ധപ്പെട്ട് സീറ്റ് കണ്‍ഫേം ചെയ്യേണ്ടതാണ്.
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ ഏകജാലക പ്രവേശന പരീക്ഷയായ ജെ സാറ്റിന്റെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഈ മാസം 26ന് മുമ്പായി സ്ഥാപനവുമായി ബന്ധപ്പെട്ട് സീറ്റ് കണ്‍ഫേം ചെയ്യേണ്ടതാണ്.
അതേസമയം, ഈ അല്ലോട്ട്‌മെന്റില്‍ ലഭിച്ച സ്ഥാപനം മാറാന്‍ സാധിക്കില്ല. അഡ്മിഷന്‍ നേടിയതിനു ശേഷം ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ ഉണ്ടായിരിക്കുന്നതാണ്.
https://admission.jamiathulhind.com/plus1 എന്ന ലിങ്കില്‍ വിദ്യാര്‍ഥികള്‍ക്കും https://manage.jamiathulhind.com ലിങ്കില്‍ മാനേജ്‌മെന്റിനും അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.







