Kerala
ടി പി വധം: ഗൂഢാലോചനക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടാനൊരുങ്ങി ആര്‍ എം പി
വടകര എം എല്‍ എ. കെ കെ രമ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
വടകര | ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആവശ്യപ്പെപ്പെടാനൊരുങ്ങി ആര്‍ എം പി. വിഷയത്തില്‍ വടകര എം എല്‍ എ. കെ കെ രമ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
സംഭവത്തില്‍ ഉന്നത തലങ്ങളില്‍ നടന്ന ഗൂഢാലോചന കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍ എം പി നീക്കം. നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ എം പി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2012 മെയ് നാലിന് രാത്രിയാണ് കോഴിക്കോട് വടകര ചോറോട് ഗ്രാമപഞ്ചായത്തിലെ വള്ളിക്കാട് അങ്ങാടിയില്‍ വെച്ച് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. സി പി എമ്മിന്റെ ചില പ്രാദേശിക നേതാക്കളുള്‍പ്പെടെ പ്രതികളായിരുന്ന കേസില്‍ 11 പേരാണ് ശിക്ഷിക്കപ്പെട്ടത്.







