Connect with us

Kozhikode

ജാമിഅത്തുൽ ഹിന്ദ് 12ാം സെനറ്റ് നാളെ 

ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിക്കും.

Published

|

Last Updated

കോഴിക്കോട്| ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയയുടെ പന്ത്രണ്ടാം സെനറ്റ് യോഗം നാളെ  കാരന്തൂർ മർകസിൽ വച്ച് നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന സെനറ്റ് യോഗത്തിൽ വൈസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. രജിസ്ട്രാർ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി തുടങ്ങിയ 61 അംഗങ്ങൾ യോഗത്തിൽ സംബന്ധിക്കും.
ജാമിഅയുടെ ദേശീയ – അന്തർദേശീയ തലത്തിലുള്ള വ്യാപനം, ജാമിഅയുടെ സ്വതന്ത്ര ക്യാമ്പസ്, ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കൽ, പരീക്ഷാ സംവിധാനത്തിലെ മാറ്റങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയ അജണ്ടകൾ യോഗത്തിൽ ചർച്ചയാകും. ഏകജാലക സംവിധാനം വഴി നടന്ന പ്രവേശന നടപടികളുടെ അവലോകനവും യോഗത്തിൽ നടക്കും.

Latest