Connect with us

Kerala

ജാമിഅതുല്‍ ഹിന്ദ് ഗോള ശാസ്ത്ര ശില്‍പ്പശാല 13ന്

പ്രവേശം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം

Published

|

Last Updated

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യക്ക് കീഴില്‍ നടന്നുവരുന്ന ‘ഇല്‍മുല്‍ ഫലക്’ ഗോളശാസ്ത്ര ശില്‍പ്പശാലയുടെ രണ്ടാമത് എഡിഷന്‍ 13ന് നടക്കും. കോഴിക്കോട് പന്തീരാങ്കാവിലെ ഷെയ്ഖ് അബൂബക്കര്‍ (എസ് എ) ടവറില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅതുല്‍ ഹിന്ദ് അക്കാദമിക് സ്റ്റാഫ് ഡെവലെപ്‌മെൻ്റ്  സെൻ്ററില്‍ (എ എസ് ടി സി) വെച്ചാണ് ശില്‍പ്പശാല. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ നടക്കുന്ന ശില്‍പ്പശാലക്ക് തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, അഷ്റഫ് ബാഖവി ചെറൂപ്പ, അലി അസ്ഗര്‍ ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഗോളശാസ്ത്ര രംഗത്തെ വിദഗ്ധർ സംബന്ധിക്കും.
ജാമിഅതുല്‍ ഹിന്ദ് തന്നെ പ്രസിദ്ധീകരിച്ച ‘അല്‍ മദ്ഖല്‍ ഇലാ ഇല്‍മില്‍ ഫലക്’ എന്ന അറബി ഗ്രന്ഥത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ ഇല്‍മുല്‍ മീഖാത്തിലെ ദശമഹാവൃത്തങ്ങള്‍, ഖിബ്ല ദിശ, ഋതുഭേദങ്ങള്‍, ഗ്രഹണങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ആധുനിക- പൗരാണിക ഗോളശാസ്ത്ര സങ്കല്‍പ്പങ്ങള്‍ തമ്മിലുള്ള താരതമ്യം, ഇസ്ലാമിക ഗോളശാസ്ത്ര സിദ്ധാന്തങ്ങളും പ്രയോഗങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്ന ശില്‍പ്പശാലയില്‍ പ്രത്യേകം ചോദ്യോത്തര സെഷനും സംഘടിപ്പിക്കുന്നുണ്ട്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ 75101 80083 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജാമിഅ അധികൃതര്‍ അറിയിച്ചു.

Latest