Kozhikode
ജാമിഅതുൽ ഹിന്ദ് കോൺവൊക്കേഷൻ;ഹാദി ബിരുദധാരികളുടെ രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിൽ
1500 ലധികം വിദ്യാർത്ഥികൾ ഹാദി ബിരുദം സ്വീകരിക്കും

കോഴിക്കോട്|നവംബർ 7,8,9 തിയ്യതികളിൽ കുറ്റ്യാടി സിറാജുൽ ഹുദയിൽ വെച്ച് നടക്കുന്ന ജാമിഅതുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ അഞ്ചാം ഹാദി ബിരുദദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്ന പണ്ഡിതരുടെ രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിൽ. ഈ മാസം 15 വരെയാണ് രജിസ്ട്രേഷൻ സ്വീകരിക്കുന്നത്. www.jamiathulhind.com എന്ന ജാമിഅഃ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 2022-23, 2023-24, 2024-25 എന്നീ അക്കാദമിക വർഷങ്ങളിൽ ജാമിഅതുൽ ഹിന്ദിന്റെ വ്യത്യസ്ത കോളേജുകളിൽ നിന്നും ഡിഗ്രി ബിരുദം (ഹാദി) വിജയകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികളാണ് കോൺവൊക്കേഷനു വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. പ്രസ്തുത വർഷങ്ങൾക്ക് മുമ്പ് ഹാദി പഠനം പൂർത്തീകരിച്ചവർക്ക് ജാമിഅതുൽ ഹിന്ദ് ഓഫീസ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ഇതേ വർഷങ്ങളിൽ ജാമിഅയുടെ പി.ജി പഠനം പൂർത്തീകരിച്ചവർക്കും നേരിട്ടപേക്ഷിക്കാം.
ഈ വർഷം 1500 ലധികം വിദ്യാർത്ഥികൾ ഹാദി ബിരുദം സ്വീകരിക്കുന്നവരാണെന്നും രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും കോൺവൊക്കേഷനിൽ ഹാദി ബിരുദ സെർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതെന്നും ജാമിഅതുൽ ഹിന്ദ് രജിസ്ട്രാർ അറിയിച്ചു. ഹാദി ബിരുദധാരികളുടെ രജിസ്‌ട്രേഷൻ, സ്ഥാനവസ്ത്ര വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും സഹായിക്കാനായി കോഴിക്കോട് ജാമിഅതുൽ ഹിന്ദ് അഡ്മിനിസ്ട്രേഷൻ ഓഫീസിൽ പ്രത്യേകം ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. ഹെൽപ് ഡെസ്ക് നമ്പർ: +91 88911 58592, +917034041366,
കോണ്‍വൊക്കേഷന്റെ ഭാഗമായി മുന്നൂറിലധികം സ്ഥാപനങ്ങള്‍ സംബന്ധിക്കുന്ന ജാമിഅ മഹ്‌റജാന്‍, അക്കാദമിക് സെമിനാറുകൾ, കോൺഫറൻസുകൾ തുടങ്ങിയവസംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, പണ്ഡിതന്‍മാരുടെയും സ്ഥാപന മേധാവികളുടെയും ദാഇറകളുടെയും സംഗമവും ഉള്‍പ്പെടെ വിവിധ പ്രോഗ്രാമുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്നത്.