Connect with us

Kerala

ഐവിന്‍ ജിജോ കൊലക്കേസ്: പ്രതികളെ റിമാന്‍ഡ് ചെയ്തു

ഐവിന്റെ മൃതദേഹം സംസ്‌കരിച്ചു

Published

|

Last Updated

കൊച്ചി | നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍പ്രതികളായ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചതെന്ന് രണ്ടാം പ്രതി മോഹന്‍ മൊഴി നല്‍കി.

വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ(24) കാറിടിച്ച് കൊലപ്പെടുത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമായിരുന്നു സംംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു.

അതേസമയം, മരിച്ച ഐവിന്റെ മൃതദേഹം ഉച്ചക്ക് നെടുമ്പാശ്ശേരിയിലെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

 

 

 

 

Latest