Connect with us

Kuwait

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം; കുവൈത്തില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ പുതിയ കമ്മിറ്റി

ഏത് സാഹചര്യവും നേരിടാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Published

|

Last Updated

കുവൈത്ത് സിറ്റി |  ഫലസ്തീനിലെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍- ഇറാന്‍ എന്നീ രാജ്യങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഏത് സാഹചര്യവും നേരിടാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യം നേരിട്ടേക്കാവുന്ന ഏത് സാഹചര്യവും ഏത് അടിയന്തിര ഘട്ടങ്ങളെയും പ്രതിസന്ധികളെയും അപ്പപ്പോള്‍ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും ഒരു എമര്‍ജന്‍സി സമിതിക്ക് ആരോഗ്യ മന്ത്രാലയം രൂപം നല്‍കിയതായും അധികൃതര്‍ പറഞ്ഞു.

മെഡിക്കല്‍ സ്റ്റാഫ് മേധാവി അധ്യക്ഷനും ആശുപത്രി ഡയരക്ടര്‍ വൈസ് പ്രസിഡന്റുമായ കമ്മിറ്റിയില്‍ അത്യാഹിത വിഭാഗം മേധാവി, ക്ലിനിക്കല്‍ ഡെയ്ഗ്‌നോസ്റ്റിക്ക് വിഭാഗം മേധാവികള്‍, അഡ്മിനിസ്‌ട്രെറ്റീവ് അഫയേഴ്സ് ഹോസ്പിറ്റല്‍ ഡപ്യൂട്ടി ഡയരക്ടര്‍, ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ് വിഭാഗം മേധാവി,നേഴ്‌സിംഗ് സ്റ്റാഫ് മേധാവി, എഞ്ചിനീയറിംഗ് വിിഭാഗം മേധാവി, ആംബുലന്‍സ് കമാണ്ടര്‍, ആക്രിഡിറ്റേഷന്‍ മേധാവി, തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരാണ് എമര്‍ജന്‍സി അവലോകനകമ്മിറ്റി. അത്യാഹിതങ്ങളില്‍ പെടുന്നവര്‍ക്കായി ഹോസ്പിറ്റലുകളില്‍ പ്രത്യേക വിഭാഗംസജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു