Connect with us

Organisation

ഇസ്ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് കര്‍ണാടക സ്റ്റേറ്റ് സ്മാര്‍ട്ട് ഇവന്റസ് 2026 അവാര്‍ഡുകള്‍ വിതരണം ചെയ്തു

റാങ്ക് ജേതാക്കള്‍ക്കുള്ള ഗോള്‍ഡ് കോയിനും മെറിറ്റ് സര്‍ട്ടിഫിക്കറ്റും സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ വിതരണം ചെയ്തു.

Published

|

Last Updated

ബെംഗളുരു|കര്‍ണാടക സ്റ്റേറ്റിലെ വിവിധ ജില്ലകളില്‍ ഇസ്ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് സംഘടിപ്പിച്ച സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാം 2025 ലെ റാങ്ക് ജേതാക്കള്‍ക്കുള്ള ഗോള്‍ഡ് കോയിനും മെറിറ്റ് സര്‍ട്ടിഫിക്കറ്റും സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ വിതരണം ചെയ്തു. ഉഡുപ്പി ജല്ലയിലെ മജൂര്‍ കാപു സിറാജുല്‍ ഹുദാ മദ്‌റസാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്മാര്‍ട്ട് ഇവന്റസ് -2026 അവാര്‍ഡ് വിതരണ ചടങ്ങില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ്  സെക്രട്ടറി പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സി.പി.സൈതലവി മാസ്റ്റര്‍ വിഷയാവതരണം നടത്തി. അബ്ദുറഹ്മാന്‍ മദനി ജപ്പു സ്വാഗതവും ഇബ്രാഹീം നഈമി നന്ദിയും പറഞ്ഞു.

കര്‍ണാടകയിലെ 400 സെന്ററുകളില്‍ നടന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ പതിനാലായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മൂന്നു മുതല്‍ +2 കൂടിയ ക്ലാസുകളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തിനര്‍ഹരായവര്‍ക്കും സ്‌കോളര്‍ഷിപ്പ് നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കുമുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
കെ.കെ.എം.കാമില്‍ സഖാഫി, പി.എം.മഹമ്മദ് മദനി പൂടല്‍, ഡോക്ടര്‍ എം.ഫാറൂഖ് ഉമറബ്ബ, എം.കെ.അബ്ദുല്‍ റഷീദ് കാമില്‍ മജൂര്‍, അബ്ദുറസാഖ് കാസിമി കാപ്പ്, ഹുസൈന്‍ പടുകര, മുഫത്തിശ് ഹസന്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest