Connect with us

Ongoing News

അസമിൽ ഇസ്‌ലാമിക് അക്കാദമി പ്രവർത്തനം തുടങ്ങി

ആദ്യഘട്ടത്തിൽ 150 വിദ്യാർഥികൾക്ക് പ്രവേശനം നൽകി

Published

|

Last Updated

ഗുവാഹത്തി | ഇസ്‌ലാമിക് എജ്യൂക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ അസമിൽ ഇസ്‌ലാമിക് അക്കാദമി തുറന്നു. വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്ന അസം മുസ്‌ലിംകളുടെ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ച അക്കാദമിയിൽ 150 വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ പ്രവേശനം നൽകി. ഇസ്‌ലാമിക വിജ്ഞാനങ്ങളോടൊപ്പം വിവിധ ഭാഷാ പഠനം, യൂനിവേഴ്‌സിറ്റി ബിരുദം, തൊഴിൽ പരിശീലനം എന്നിവ അക്കാദമി ലക്ഷ്യമിടുന്നു.

ദരംഗിൽ സ്ഥാപിച്ച അക്കാദമി ഐ ഇ ബി ഐ ജനറൽ മാനേജർ സി പി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനത്തിനും മാനവിക മൂല്യങ്ങൾ പകർന്നു നൽകുന്നതിനും അക്കാദമിയുടെ പ്രവർത്തനങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഐ ഇ ബി ഐ അസാം സോൺ പ്രസിഡൻ്റ് ഖലീഫ ശഹീദുൽ ഇസ്‌ലാം അധ്യക്ഷത വഹിച്ചു.
നാഷനൽ ഡയറക്ടറേറ്റ് കൺവീനർ ഹസൈനാർ അസ്ഹരി ആൻഡമാൻ, അംഗം ഡോ. അമീൻ മുഹമ്മദ് സഖാഫി ന്യൂഡൽഹി, ഹാജി കലീമുല്ല ദരംഗ് , സൈനുൽ ആബിദീൻ മൻസരി ഗുവാഹത്തി, അൻവർ ഹുസൈൻ കർപട്യ സംസാരിച്ചു.

Latest