union budget 2024
500 കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍
2024-25 ലെ യൂണിയന്‍ ബജറ്റ് അവതരണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി| അഞ്ഞൂറ് പ്രമുഖ കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ നിന്നാണ് ഒരു കോടിയിലധികം യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 2024-25 ലെ യൂണിയന്‍ ബജറ്റ് അവതരണത്തിനിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. തുക പ്രൊവിഡന്റ് ഫണ്ട് വിഹിതമായാണ് ജീവനക്കാര്‍ക്ക് നല്‍കുക. 210 ലക്ഷം യുവാക്കള്‍ക്ക് ഇത് പ്രയോജനം ചെയ്യും.
---- facebook comment plugin here -----