Connect with us

Uae

ഇന്റർനാഷണൽ ഗവൺമെന്റ്കമ്യൂണിക്കേഷൻ ഫോറത്തിന് പ്രൗഢ തുടക്കം

ശൈഖ് സുൽത്താന്റെ രക്ഷാകർതൃത്വത്തിലാണ് 14-ാമത് ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറം (ഐ ജി സി എഫ്).

Published

|

Last Updated

ഷാർജ | ദ്വിദിന ഇന്റർനാഷണൽ ഗവൺമെന്റ്കമ്യൂണിക്കേഷൻ ഫോറത്തിന് പ്രൗഢ തുടക്കം.ഷാർജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു.ശൈഖ് സുൽത്താന്റെ രക്ഷാകർതൃത്വത്തിലാണ് 14-ാമത് ഇന്റർനാഷണൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഫോറം (ഐ ജി സി എഫ്). ഷാർജ ഉപ ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി കൗൺസിൽ ചെയർപേഴ്സൺ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി എന്നിവരുടെ പ്രചോദനാത്മകമായ രണ്ട് മുഖ്യപ്രഭാഷണങ്ങളോടെയാണ് സമ്മേളനം ആരംഭിച്ചത്.

സുസ്ഥിര വികസനം സംബന്ധിച്ച് ഖാൻ അക്കാദമിയുടെ സ്ഥാപകയും സി ഇ ഒയുമായ സാൽ ഖാൻ പ്രഭാഷണം നടത്തി. വിദ്യാഭ്യാസത്തിലൂടെയും നവീകരണത്തിലൂടെയുമുള്ള ശാക്തീകരണം സുസ്ഥിര വികസനത്തിനുള്ള യഥാർഥ അടിത്തറയാണെന്ന് മലാവിയിലെ വില്യം കാംക്വാംബ പറഞ്ഞു. അറിവിന്റെ ജനാധിപത്യവൽക്കരണം പ്രധാനമാണെന്ന് സാൽ ഖാൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉത്പദനത്തിൽ മാത്രമല്ല, മനുഷ്യന്റെ സംതൃപ്തിയിലും പൂർത്തീകരണത്തിലും സമൂഹത്തിന്റെ യഥാർഥ പുരോഗതി പുനർവിചിന്തനം ചെയ്യാൻ പ്രേക്ഷകരെ പ്രോത്സാഹിപ്പിക്കുന്ന “ഹാപ്പിനസ് ഇക്കണോമി’ അനിവാര്യം.

എവിടെയും ആർക്കും സൗജന്യമായി അറിവും ട്യൂഷനും ലഭിക്കുന്ന ഒരു ലോകം ഞാൻ സങ്കൽപ്പിക്കുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ സ്വയം പ്രതിബദ്ധത കാട്ടി. വിദ്യാഭ്യാസത്തെ ശാക്തീകരണത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമായി രൂപപ്പെടുത്തി. വിദ്യാഭ്യാസം മാറ്റത്തിന് തുടക്കമാണ്. അത് നമുക്ക് പുരോഗമിക്കാനും മനസ്സിലാക്കാനും വഴികാട്ടുന്നു. ഖാൻ പറഞ്ഞു.

 

---- facebook comment plugin here -----

Latest