Connect with us

Kozhikode

ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി മീറ്റിംഗ്; ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് പൂര്‍വ വിദ്യാര്‍ഥി

'ഉപയോഗശൂന്യമായ റേഡിയോ ആക്ടീവ് സീല്‍ ചെയ്ത ഉറവിടങ്ങളുടെ മാനേജ്മെന്റ്' എന്ന വിഷയത്തിലാണ് മര്‍കസ് പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് അശ്റഫ് തൊണ്ടിക്കോടന്‍ പ്രബന്ധമവതരിപ്പിച്ചത്.

Published

|

Last Updated

കോഴിക്കോട് | ഓസ്ട്രിയയിലെ വിയന്നയില്‍ ഈ മാസം ആദ്യത്തില്‍ നടന്ന ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐ എ ഇ എ) ടൂള്‍സ് ആന്‍ഡ് എക്യുപ്‌മെന്റ് ടെക്‌നിക്കല്‍ മീറ്റിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് അശ്റഫ് തൊണ്ടിക്കോടന്‍.

ഐ എ ഇ എ അംഗരാജ്യങ്ങളിലെ സീല്‍ഡ് സോഴ്‌സ് മാനേജ്‌മെന്റ് മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകമെമ്പാടുമുള്ള വിദഗ്ധര്‍ പങ്കെടുത്ത യോഗത്തില്‍ ‘ഉപയോഗശൂന്യമായ റേഡിയോ ആക്ടീവ് സീല്‍ ചെയ്ത ഉറവിടങ്ങളുടെ മാനേജ്മെന്റ്’ എന്ന വിഷയത്തിലാണ് മുഹമ്മദ് അശ്റഫ് പ്രബന്ധമവതരിപ്പിച്ചത്. റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.

രാജസ്ഥാനിലെ കോട്ടയില്‍ ഇന്ത്യാ ഗവ. ഓഫ് ആറ്റോമിക് എനര്‍ജി ഡിപാര്‍ട്ട്‌മെന്റ് ഓഫ് റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്‌നോളജി (BRIT)യില്‍ സയന്റിഫിക് ഓഫീസറാണ് മര്‍കസ് ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ മുഹമ്മദ് അശ്റഫ് തൊണ്ടിക്കോടന്‍.

 

Latest