Connect with us

From the print

മദ്‌റസാ അധ്യാപകർക്ക് അഞ്ച് ലക്ഷം പലിശരഹിത ഭവന വായ്പ

വായ്പാ തിരിച്ചടവിന് പത്ത് വർഷമാണ് കാലയളവ്.

Published

|

Last Updated

തിരുവനന്തപുരം | കേരള മദ്‌റസ അധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായ മദ്‌റസാ അധ്യാപകർക്ക് ഭവനനിർമാണത്തിനായി അഞ്ച് ലക്ഷ രൂപ പലിശരഹിത വായ്പ ലഭിക്കും. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുറഞ്ഞത് രണ്ട് വർഷം കൃത്യമായി അംശദായം അടച്ച, സ്വന്തം പേരിൽ മൂന്ന് സെന്റ് സ്ഥലമെങ്കിലുമുള്ളവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയിൽ അപേക്ഷിക്കുന്നതിന് 25നും 55നും ഇടയിൽ പ്രായപരിധി നിശ്ചച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവിന് പത്ത് വർഷമാണ് കാലയളവ്.

വായ്പ അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷയോടൊപ്പം അംഗത്വ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, അംശദായം അടച്ച രേഖകളുടെ പകർപ്പുകൾ എന്നിവ ഉൾപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. അപേക്ഷാ ഫോം www.kmtboard.inൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 04952966577, 9188230577 നമ്പറുകളിൽ ലഭിക്കും.

---- facebook comment plugin here -----

Latest