Kerala
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍; സ്‌കോളര്‍ സ്പാര്‍ക്ക് പരീക്ഷ ഇന്ന്
ഇന്ന് നടക്കുന്ന പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത നേടും
കോഴിക്കോട് | സ്‌കൂള്‍ തലത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷ ഇന്ന് രാവിലെ 9.30 മുതല്‍ 12 വരെ ഇന്ത്യയിലെ വിവിധ സെന്ററുകളില്‍ നടക്കും. കേരളത്തിനു പുറമേ ലക്ഷദ്വീപിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകള്‍ ഉണ്ട്. രണ്ടു ഘട്ടങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പിന് വേണ്ടി തിരഞ്ഞെടുക്കുന്നത്.
ഇന്ന് നടക്കുന്ന പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത നേടും. തുടര്‍ന്ന്, അഭിമുഖത്തിലും വിജയിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഫൗണ്ടേഷന്‍ ഫെലോസ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുവര്‍ഷങ്ങളിലായി സ്‌കോളര്‍ഷിപ്പും മെന്റര്‍ഷിപ്പും ലഭിക്കും. 500 ലേറെ വിദ്യാര്‍ഥികളാണ് ഇതുവരെ ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഫെലോസ് ആയി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളത്. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അനുബന്ധ വിഷയങ്ങളില്‍ മെന്റര്‍മാരുടെ സഹായത്തോടുകൂടി വ്യത്യസ്ത ട്രെയിനിങ്ങുകളും നല്‍കി വരുന്നു.




