Kerala
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: നാലുപേര്‍ ഒളിവില്‍; പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന
അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും ഇവരുടെ ആണ്‍ സുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട | തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ നാലുപേര്‍ ഒളിവിലെന്ന് പോലീസ്. ഇവര്‍ സംസ്ഥാനം വിട്ടതായി സൂചനയുണ്ട്. അതിജീവിതയുടെ സഹപ്രവര്‍ത്തകയിലേക്കും ഇവരുടെ ആണ്‍ സുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവര്‍ത്തകയും ഒത്താശ ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്. ആറുപേരെയാണ് കേസില്‍ നിലവില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.
കേസിലെ ഒന്നാം പ്രതി മരണ സുബിന്‍, കൂട്ടുപ്രതി ബര്‍ലിന്‍ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. ബലാത്സംഗ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, തിരുവല്ലയില്‍ ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാര്‍ മാസപ്പടി പറ്റുന്നുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സും പ്രാഥമികാന്വേഷണം തുടങ്ങി.
അതേസമയം, ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ് പി. ആര്‍ ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. പീഡനത്തിനും ആക്രമണത്തിനും ക്വട്ടേഷന്‍ നല്‍കിയതായുള്ള സ്പാ ഉടമയുടെ ആരോപണവും അന്വേഷിക്കും.


