Connect with us

Kerala

യു പ്രതിഭയ്ക്ക് എതിരെ അധിക്ഷേപം; കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ

മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ നിര്‍ദേശം.

Published

|

Last Updated

ആലപ്പുഴ| എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍. മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മറ്റിക്ക് കൈമാറുകയും സ്‌ക്രീനിങ് കമ്മിറ്റി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയുമായിരുന്നു.

സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തിലുള്ള തെറ്റായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് കണ്‍വന്‍ഷനിടെയാണ് കായംകുളം യുഡിഎഫ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ. ഇര്‍ഷാദ്, യു പ്രതിഭയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

---- facebook comment plugin here -----

Latest