Connect with us

Kerala

യു പ്രതിഭയ്ക്ക് എതിരെ അധിക്ഷേപം; ഇ​ര്‍​ഷാ​ദി​നെ​തി​രെ കേ​സെ​ടു​ത്തു

ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.

Published

|

Last Updated

ആലപ്പുഴ| കായംകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യു ഡി എഫ് കണ്‍വന്‍ഷനിടെയാണ് കായംകുളം യു ഡി എഫ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദ്, യു പ്രതിഭയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

---- facebook comment plugin here -----

Latest