Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; പവന് കുറഞ്ഞത് 1720 രൂപ

ഒരു പവന് 1,06,000 രൂപയാണ് ഉച്ചക്ക് ശേഷമുള്ള വില.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലത്തെ വിലയില്‍ നിന്ന് 265 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,250 രൂപയാണ് വില. പവന് 1720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 1,06,000 രൂപയായി ഉച്ചക്ക് ശേഷമുള്ള വില. ഇന്ന് രാവിലെ ഒരു പവന് 1,07, 720 രൂപയായിരുന്നു വില. ഇന്ന് പവന് ആകെ കുറഞ്ഞത് 2200 രൂപയാണ്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. ഇന്നലെ രണ്ട് തവണയായി 3400 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്ന് രണ്ട് തവണ വില കുറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് സ്വര്‍ണ വില 99,480 രൂപ എന്ന നിരക്കിലെത്തിയിരുന്നു.

 

 

---- facebook comment plugin here -----

Latest