Kerala
ശബരിമല സ്വര്‍ണക്കൊള്ള: ആരോപണങ്ങള്‍ നിഷേധിച്ച് അടൂര്‍ പ്രകാശ്
പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് മൊഴി. പോറ്റിയുമായി പരിചയമുണ്ടെന്നും അടൂര്‍ പ്രകാശ്.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് അടൂര്‍ പ്രകാശ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് അദ്ദേഹം അന്വേഷണ സംഘ (എസ് ഐ ടി)ത്തിന് മൊഴി നല്‍കി.
സാമ്പത്തിക ഇടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് അടൂര്‍ പ്രകാശിനെ എസ് ഐ ടി വിളിപ്പിച്ചത്. പോറ്റിയുമായി പരിചയമുണ്ടെന്ന് അദ്ദേഹം എസ് ഐ ടിയെ അറിയിച്ചു. ചിത്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ വിശദീകരണം ആവര്‍ത്തിച്ചതായാണ് സൂചന.
മൊഴി പരിശോധിച്ച ശേഷം എസ് ഐ ടി തുടര്‍ തീരുമാനം കൈക്കൊള്ളും. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിക്കുമോ എന്ന കാര്യത്തിലും പിന്നീട് തീരുമാനമെടുക്കും.
---- facebook comment plugin here -----



