Connect with us

Kerala

അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍; വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്‌സുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം

കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീകാരവും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയും ഉണ്ടെന്ന് ഉറപ്പാക്കണം.

Published

|

Last Updated

തിരുവനന്തപുരം | അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ വിവിധ കോഴ്‌സുകളുടെയും പരിശീലന പരിപാടികളുടെയും പരസ്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ദേശീയ കമ്മീഷന്റെയോ സംസ്ഥാന കൗണ്‍സിലിന്റെയോ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നോ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സാണെന്നോ അവകാശപ്പെടുന്ന പരസ്യങ്ങള്‍ പരിശോധിച്ചുറപ്പാക്കാതെ വിശ്വസിക്കരുത്. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീകാരവും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയും ഉണ്ടെന്ന് ഉറപ്പാക്കണം.

സര്‍വകലാശാലയുടെയോ മറ്റ് അധികാരികളുടെയോ അംഗീകാരം ഉണ്ടെന്ന അവകാശവാദങ്ങള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് സ്ഥിരീകരിക്കണം. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുമെന്നോ സര്‍ക്കാര്‍ ജോലിക്ക് യോഗ്യത ലഭിക്കുമെന്നോ ഉള്ള അവകാശ വാദങ്ങള്‍ ഓദ്യോഗികമായി പരിശോധിക്കണം. റഗുലേഷന്‍ വിജ്ഞാപനം ചെയ്യുന്ന മുറക്ക് അംഗീകൃത സ്ഥാപനങ്ങളുടെ പേരും വിവരവും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

വിവരങ്ങള്‍ക്ക് kesahc.kerala.gov.in, ncahp.abdm.gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണം. ദേശീയ കമ്മീഷന്‍ 18 പാഠ്യപദ്ധതികള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നാല്/ അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ഡിഗ്രി കോഴ്‌സുകളും, രണ്ട്/ രണ്ടര വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളും, പി ജി, പി എച്ച് ഡി കോഴ്‌സുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ കമ്മീഷന്‍ പ്രസിദ്ധീകരിച്ച പാഠ്യപദ്ധതികള്‍ക്ക് അനുസൃതമായ കോഴ്‌സുകളിലേക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ പ്രവേശനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Content Highlights: The health department issued a strict warning against fake and unrecognized allied healthcare courses in Kerala. Authorities urged students and parents to verify institutional recognition before taking admissions. The action aims to protect students from unapproved educational institutions.

 

---- facebook comment plugin here -----

Latest