International
ക്രിമിനല്‍ റിംഗ് കേസില്‍ ഉന്നത സുരക്ഷാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തി ഉക്രൈന്
വഞ്ചന, മയക്കുമരുന്ന് വില്‍പ്പന, വ്യാജ കറന്‍സി, സിഗരറ്റ് നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ സംഘത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് മൂന്ന് മുതിര്‍ന്ന സുരക്ഷാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തി ഉക്രൈന് ആന്റി കറപ്ഷന്‍ ബ്യൂറോ.
കീവ് | വഞ്ചന, മയക്കുമരുന്ന് വില്‍പ്പന, വ്യാജ കറന്‍സി, സിഗരറ്റ് നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ സംഘത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് മൂന്ന് മുതിര്‍ന്ന സുരക്ഷാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തി ഉക്രൈന് ആന്റി കറപ്ഷന്‍ ബ്യൂറോ.
എസ് ബി യു ആഭ്യന്തര സുരക്ഷാ സേവനത്തിലെ ഒന്നാം ഡെപ്യൂട്ടി ഡിപ്പാര്‍ട്ട്മെന്റ് മേധാവിയേയും മറ്റൊരു ഡിപ്പാര്‍ട്ട്മെന്റ് മേധാവിയേയും നാഷണല്‍ പോലീസിലെ ഡെപ്യൂട്ടി സെക്ഷന്‍ മേധാവിയേയുമാണ് സംശയിക്കപ്പെടുന്നതെന്ന് ഉക്രൈനിലെ നാഷണല്‍ ആന്റി കറപ്ഷന്‍ ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.



