Connect with us

Pathanamthitta

കുറുനരിയുടെ ആക്രമണത്തില്‍ പരുക്കേറ്റു

പരുക്കേറ്റവരെ റാന്നി, കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

മല്ലപ്പള്ളി |  കഴിഞ്ഞ ദിവസം കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പ്പൂര്, പുത്തൂര്‍പ്പടി പഞ്ചായത്ത് പടി, നെടുംപാല പ്രദേശങ്ങളില്‍ കുറുനരിയുടെ ആക്രമണത്തില്‍ വയോധിക ഉള്‍പ്പെടെ നിരവധി പേര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പരുക്കേറ്റു.

പരുക്കേറ്റവരെ റാന്നി, കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാന്നിയില്‍ നിന്ന് എത്തിയ വനപാലകരും, ജനപ്രതിനിധികളും, പൊതുജനങ്ങളും ചേര്‍ന്ന് കുറുനരിയെ പിടികൂടിയെങ്കിലും അവശതമൂലം കറുനരി ചത്തു.

 

Latest