Connect with us

Uae

ഹത്ത വെള്ളച്ചാട്ട പ്രദേശത്ത് സ്വദേശി വാണിജ്യ, നിക്ഷേപ പദ്ധതി

ഹത്തയിലെ സ്വദേശികൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായാണ് ചില്ലറ വിൽപന കേന്ദ്രങ്ങൾ അനുവദിക്കുക.

Published

|

Last Updated

ദുബൈ|തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക, സാമൂഹിക വികസനം സാധ്യമാക്കുന്നതിനുമായി ഹത്ത സുസ്ഥിര വെള്ളച്ചാട്ട പദ്ധതി പ്രദേശത്ത് നിക്ഷേപ, വാണിജ്യ അവസരങ്ങൾ നൽകാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നിർദേശം നൽകി. ഹത്തയിലെ സ്വദേശികൾക്ക് ഒരു വർഷത്തേക്ക് സൗജന്യമായാണ് ചില്ലറ വിൽപന കേന്ദ്രങ്ങൾ അനുവദിക്കുക.
ഹത്തയിൽ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുടുംബങ്ങളെ പിന്തുണക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ, ഹത്ത ഡെവലപ്‌മെന്റ്മാസ്റ്റർ പ്ലാൻ, ദുബൈ ഇക്കോണമിക് അജണ്ട ഡി33 തുടങ്ങിയ പദ്ധതികൾക്ക് ഇത് പിന്തുണ നൽകും. 750 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നിക്ഷേപ അവസരങ്ങളിൽ നാല് റെസ്റ്റോറന്റുകൾ, നാല് റീട്ടെയിൽ സ്റ്റോറുകൾ, ആറ് ഭക്ഷണ പാനീയ കിയോസ്കുകൾ എന്നിവ ഉൾപ്പെടുന്നു. ഈ പദ്ധതികൾ ടൂറിസം ഉത്തേജിപ്പിക്കാനും പ്രാദേശിക സംസ്കാരത്തെ പിന്തുണക്കാനും ലക്ഷ്യമിടുന്നു. ഹത്തയിലെ പൗരന്മാർക്ക് സാമ്പത്തിക സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ദുബൈ നഗരസഭ പബ്ലിക് ഫെസിലിറ്റീസ് ഏജൻസിയുടെ സി ഇ ഒ ബദർ അൻവാഹി പറഞ്ഞു.

ഹത്തയിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. www.dm.gov.ae/business എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.
പരേതരായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ, ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂം എന്നിവരുടെ ചിത്രം ഉൾപ്പെടുന്ന ഒരു മൊസൈക് ചുവർചിത്രത്തിന് മുകളിലൂടെ ഹത്ത ജലവൈദ്യുത നിലയത്തിലെ അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകുന്നു. ഇതാണ് ഹത്തയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം.

 

Latest