Ongoing News
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമായി; രാഹുലിന് വിശ്രമം, പകരം ഇശാന്‍ കിശന്‍
രോഹിത് ശര്‍മ തന്നെ നായകന്‍. കെ എസ് ഭരത് വിക്കറ്റ് കാക്കും

ന്യൂഡല്‍ഹി | അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ രാഹുലിന് വിശ്രമം അനുവദിച്ച് ഇശാന്‍ കിശനെ പകരം ടീമിലെടുത്തു.
രോഹിത് ശര്‍മയാണ് നായകന്‍. കെ എസ് ഭരത് ആണ് വിക്കറ്റ് കീപ്പര്‍. ഇശാന്‍ കിഷനും വിക്കറ്റ് കീപ്പറാണ്. ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാധവ്, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ടീമിലിടം നേടിയ മറ്റുള്ളവര്‍.
റിതുരാജ് ഗൈക്വാദ്, മുകേഷ് കുമാര്‍, സൂര്യ കുമാര്‍ യാധവ് എന്നിവര്‍ പകരക്കാരായും ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടാകും.
കഴിഞ്ഞ ദിവസം ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കെ എല്‍ രാഹുലിന് പരുക്കേറ്റത്. ഇതേതുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടക്കും. ഈ സാഹചര്യത്തിലാണ് രാഹുലിന് ബി സി സി ഐ വിശ്രമം അനുവദിച്ചത്.
കൂടാതെ, പരുക്കേറ്റ ജയദേവ് ഉനദ്കട്ട്, ഉമേഷ് യാധവ് എന്നിവരെയും പരുക്ക് അലട്ടുന്നുണ്ട്. എങ്കിലും ഇരുവരും ഇന്ത്യൻ ടീമിനൊപ്പമുണ്ട്.