Connect with us

Kuwait

വിവിധ തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയില്‍

മോഷണം, വിശ്വാസവഞ്ചന, തട്ടിപ്പ് മുതലായ 38 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ 16 കേസുകളില്‍ ശിക്ഷിക്കപ്പെട്ട പിടികിട്ടാപ്പുള്ളിയാണെന്നു കൂടി വ്യക്തമായി.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ വിശ്വാസവഞ്ചന, തട്ടിപ്പ്, മോഷണം തുടങ്ങി 38 ഓളം കേസുകളില്‍ പ്രതിയായ ഇന്ത്യക്കാരനെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. സബാഹ് അല്‍-നാസര്‍ പോലീസ് സ്റ്റേഷന്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാന്‍ ജാബര്‍ അല്‍-സെയ്ദിയുടെ നേതൃത്വത്തില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം, വിശ്വാസവഞ്ചന, തട്ടിപ്പ് മുതലായ 38 ഓളം കേസുകളില്‍ പ്രതിയായ ഇയാള്‍ 16 കേസുകളില്‍ ശിക്ഷിക്കപ്പെട്ട പിടികിട്ടാപ്പുള്ളിയാണെന്നു കൂടി തിരിച്ചറിഞ്ഞത്. ഇതിനു പുറമെ ചെക്കുകളുമായി ബന്ധപ്പെട്ട പത്ത് ലക്ഷത്തോളം ദിനാറിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഇയാള്‍ പ്രതിയാണ്.

ഒമ്പത് വര്‍ഷം മുമ്പ് ഇയാളുടെ താമസരേഖ കാലാവധി അവസാനിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

Latest