National
ഇന്ത്യ ചൈന സംഘര്‍ഷം; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
രണ്ട് വട്ടം സഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി | പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. രണ്ട് വട്ടം സഭ നിര്‍ത്തിവെച്ചു. നോട്ടീസ് നല്‍കിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികള്‍ രംഗത്ത് വന്നതാണ് ബഹളത്തിനിടയാക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയ വിഷയങ്ങളില്‍ സ്പീക്കര്‍ ചര്‍ച്ച അനുവദിക്കാതിരുന്നതോടെയായിരുന്നു ഇത്.
രാജ്യസഭയില്‍ പ്രതിപക്ഷം തങ്ങളുന്നയിച്ച വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. സഭയില്‍ ബഹളം തുടര്‍ന്നതോടെ 11.33 വരെ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് യോഗം ചേര്‍ന്നെങ്കിലും പ്രതിപക്ഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ല. ഇതോടെ 11.50 വരെ വീണ്ടും സഭ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹളം.