Connect with us

National

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; കുതിരസവാരിയിൽ സ്വർണം

41 വർഷത്തിന് ശേഷം ആദ്യമായാണ് ഈ ഇനത്തിൽ ഇന്ത്യ സ്വർണം നേടുന്നത്.

Published

|

Last Updated

ഹാങ്ചൗ | ഏഷ്യന് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. കുതിരസവാരിയിൽ സുദിപ്തി ഹജേല, ദിവ്യകൃതി സിംഗ്, ഹൃദയ് ഛേഡ, അനുഷ് അഗർവാള എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഈ ഇനത്തിൽ ഇന്ത്യ സ്വർണം നേടുന്നത്.

കുതിരസവാരിയിലെ ടീം ഡ്രസ്സേജ് ഇനത്തിലാണ് ഇന്ത്യ സ്വർണമണിഞ്ഞത്. 1982 ന് ശേഷം ഈ ഇനത്തിൽ ഒരു ഇന്ത്യക്കാരനും സ്വർണം നേടിയിട്ടില്ല.

ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 14 ആയി. മൂന്ന് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്.

Latest