Connect with us

National

പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സെന്ന വിജയലക്ഷ്യം 15.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു

Published

|

Last Updated

ദുബൈ  | ഏഷ്യ കപ്പ് ടി20യില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ മിന്നും ജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സെന്ന വിജയലക്ഷ്യം 15.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു.ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ, സൂപ്പര്‍ ഫോറിന് യോഗ്യത നേടുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

സൂര്യകുമാര്‍ യാദവ് (37 പന്തില്‍ 47*) മുന്നില്‍നിന്നു നയിച്ചപ്പോള്‍ അഭിഷേക് ശര്‍മ (13 പന്തില്‍ 31), തിലക് വര്‍മ (31 പന്തില്‍ 31), ശുഭ്മാന്‍ ഗില്‍ (7 പന്തില്‍ 10), ശിവം ദുബൈ (7 പന്തില്‍ 10*) എന്നിങ്ങനെയാണ് റണ്‍സ് നില

13 ഓവറുകള്‍ പൂര്‍ത്തിയായപ്പോഴേയ്ക്കും പാക്കിസ്ഥാന്റെ ആറു വിക്കറ്റുകള്‍ വീണിരുന്നു. .ഓപ്പണര്‍ സയിം അയൂബ് (0), വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ്( 5 പന്തില്‍ 3), ഫഖര്‍ സമാന്‍ (15 പന്തില്‍ 17), ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ (12 പന്തില്‍ 3), ഹസന്‍ നവാസ് (7 പന്തില്‍ 5), മുഹമ്മദ് നവാസ് (പൂജ്യം) എന്നിവരാണ് പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് വിക്കറ്റ്

 

തുടക്കത്തില്‍ 6 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ പാക്കിസ്ഥാന്‍ ഇന്നിങ്സ് നേരെയാക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. 10 ഓവര്‍ പിന്നിട്ടപ്പോള്‍ 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ അവര്‍ക്ക് 64ല്‍ എത്തിയപ്പോള്‍ 5, 6 വിക്കറ്റുകള്‍ നഷ്ടമായി. . തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഓപ്പണര്‍ സയം ആയൂബിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. പിന്നാലെ രണ്ടാം ഓവറില്‍ മുഹമ്മദ് ഹാരിസിനെ ജസ്പ്രിത് ബുംറയും പുറത്താക്കി.ഹര്‍ദിക് എറിഞ്ഞ ആദ്യ പന്ത് വൈഡായി. തൊട്ടടുത്ത പന്തില്‍ ബാറ്റ് വച്ച സയം അയൂബിനെ ജസ്പ്രിത് ബുംറ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു.