Connect with us

Kerala

സ്വതന്ത്രര്‍ പിന്തുണച്ചു; നിരണം പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തു

എന്‍ ഡി എ സ്വതന്ത്രന്‍ പ്രസിഡന്റ്

Published

|

Last Updated

തിരുവല്ല | സ്വതന്ത്രരുടെ പിന്തുണയോടെ നിരണം ഗ്രാമപഞ്ചായത്ത് ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ 11ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എന്‍ ഡി എ സ്വതന്ത്രന്‍ എം ജി രവി പ്രസിഡന്റായും സ്വതന്ത്ര അംഗം അന്നമ്മ ജോര്‍ജ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഭരണം പിടിച്ചെടുത്തത് നാലാം വാര്‍ഡ് മെമ്പര്‍ അന്നമ്മ ജോര്‍ജിന്റെയും എന്‍ ഡി എ സ്വതന്ത്രനായ എം ജി രവിയുടെയും പിന്തുണയോടെയാണ്.

യു ഡി എഫിനൊപ്പം നിന്നിരുന്ന സ്വതന്ത്ര അംഗം അന്നമ്മ ജോര്‍ജ് കാലുമാറി എല്‍ ഡി എഫിനൊപ്പം ചേരുകയായിരുന്നു. സാമ്പത്തിക തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ മുന്‍ പ്രസിഡന്റ് കെ പി പൊന്നൂസ് യോഗത്തിന് എത്തിയില്ല. യു ഡി എഫ് അഞ്ച്, എല്‍ ഡി എഫ് അഞ്ച്, സ്വതന്ത്രര്‍ മൂന്ന് എന്നതായിരുന്നു മുന്‍പത്തെ കക്ഷിനില. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു ഡി എഫ് ഭരണം നടത്തിയിരുന്നത്.

തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് കേസുകളില്‍ പ്രതിയായി ഒളിവില്‍ പോകയും ജയിലില്‍ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് മൂന്ന് ആഴ്ച മുമ്പ് എല്‍ ഡി എഫ് അവിശ്വാസപ്രമേയത്തിലൂടെ യു ഡി എഫിനെ പുറത്താക്കിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയിലും കെ പി പുന്നൂസ് പങ്കെടുത്തില്ല. നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ  രവി,  ബി ജെ പി ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.