Connect with us

Kerala

കെ എസ് ആര്‍ ടി സി ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ ഇന്‍സന്റീവ് പുനക്രമീകരിക്കും

അക്കൗണ്ട്‌സ് ജീവനക്കാരുടെ പ്രവര്‍ത്തിസമയം രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിയാക്കാനും തീരുമാനിച്ചു.

Published

|

Last Updated

തിരുവനന്തപുരം|  കെഎസ്ആര്‍ടിസിയിലെ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാര്‍ക്ക് നല്‍കുന്ന കളക്ഷന്‍ ഇന്‍സെന്റീവ് പുനക്രമീകരിക്കും. ഇനി മുതല്‍ വരുമാനം അടിസ്ഥാനപ്പെടുത്തി അഞ്ച് സ്ലാബുകളാക്കി തിരിച്ച് ഇന്‍സെന്റീവ് നല്‍കാനാണ് മാനേജ്‌മെന്റ് തീരുമാനം. ഒപ്പം അക്കൗണ്ട്‌സ് ജീവനക്കാരുടെ പ്രവര്‍ത്തിസമയം രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിയാക്കാനും തീരുമാനിച്ചു. കെഎസ്ആര്‍സിസിലെ ഡ്രൈവറും കണ്ടക്ടറും അടക്കം ഓപ്പറേഷന്‍സ് വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളത്തിന് പുറമെ ഓരോ സര്‍വീസിന്റെയും പ്രതിദിന വരുമാനത്തിന് അനുപാതികമായി നല്‍കുന്ന ഇന്‍സെനന്റീവാണ് പുനക്രമീകരിക്കുന്നത്.

ഓര്‍ഡിനറി ബസ്സില്‍ 10000-11000 വരെയും ഫാസ്റ്റ് പാസഞ്ചറില്‍ 15,000-16,000 വരെയും സൂപ്പര്‍ ഫാസ്റ്റിന് 20,000-21,000 വരുമാനമായല്‍ ഒരു ശതമാനം എന്ന നിലയില്‍ തുടങ്ങി, കളക്ഷന് ആനുപാതികമായി 1.25, 1.5, 1.75, 2 ശതമാനം വരെ ഇന്‍സെന്റീവ് ലഭിക്കും. ഓര്‍ഡിനറിയില്‍ വരുമാനം 14,000 രൂപ മറികടന്നാലും ഫാസ്റ്റ് പാസഞ്ചറില്‍ 19000വും സൂപ്പര്‍ ഫാസ്റ്റിന് 24,000 രൂപയും കവിയുമ്പോഴാണ് രണ്ട് ശതമാനം ഇന്‍സെന്റീവ് ലഭിക്കുക. നിലവില്‍ ഇതിന് ഏകീകൃതസ്വഭാവം ഉണ്ടായിരുന്നില്ല.

ഇതോടൊപ്പമാണ് അക്കൗണ്ട്‌സ് ജീവനക്കാകരുടെ ഡ്യൂട്ടി സമയം രാവിലെ 6 മുതല്‍ 2 വരെ ആക്കാന്‍ ആലോചിക്കുന്നത്. പ്രതിദിന വരുമാനക്കണക്ക് പലപ്പോഴും രാവിലെ 10 മണിക്ക് മുമ്പായി ചീഫ് ഓഫീസില്‍ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം.

Latest