Connect with us

National

തമിഴ്‌നാട്ടില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 26 തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിലെ ഹോട്ടലില്‍ നിന്ന് കോഴി ഇറച്ചിയും ചോറും കഴിച്ച 26 തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയെന്ന് കരുതി തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു.

ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഹോട്ടലില്‍ നിന്ന് അയച്ച സാമ്പിളുകളിള്‍ നെഗറ്റീവ് ആണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെങ്കിടേഷ് പറഞ്ഞു.

ഫലം നെഗറ്റീവായതിനാല്‍ ഈ 26 തൊഴിലാളികളും മറ്റെന്തെങ്കിലും കഴിച്ചതാവാം വിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ ഭക്ഷണം കഴിച്ച മറ്റ് ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരില്‍ പലരും ആശുപത്രി വിട്ടതായും വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു.

 

 

Latest