National
മുഖ്യമന്ത്രിയായി നാലുമാസം കൊണ്ട് 505ല്‍ 202 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റി: എം.കെ സ്റ്റാലിന്‍
പ്രകടനപത്രികയില്‍ ഇല്ലാത്ത ഇരുപത്തിയഞ്ചോളം പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സഹകരണസംഘങ്ങള്‍ വഴി വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കിയ 2,756 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുമുണ്ട്.

ചെന്നൈ| അധികാരത്തിലേറി നാലുമാസം കൊണ്ട് 505ല്‍ 202 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രകടനപത്രികയില്‍ ഇല്ലാത്ത ഇരുപത്തിയഞ്ചോളം പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സഹകരണസംഘങ്ങള്‍ വഴി വനിതാ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കിയ 2,756 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയിട്ടുമുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങള്‍ അറിയിക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു.
സംസ്ഥാനത്തെ ജനങ്ങള്‍ക്കായി മക്കളെ തേടി മരുത്വം പദ്ധതി, സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള സമിതി, പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെ ക്ഷേമത്തിനായി സ്വയം ഭരണാധികാര സമിതി, എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 14 പലചരക്ക് സാധനങ്ങളുടെ വിതരണം എന്നിവ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടാത്തതാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഭരണത്തിലേറി ആദ്യ ഒന്നരമാസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.