Connect with us

Kerala

പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷ ഏര്‍പെടുത്തി പോലീസ്

ഡിജെ പാര്‍ട്ടികള്‍ നടത്താന്‍ മുന്‍കൂട്ടി പോലീസില്‍ നിന്നും അനുമതി വാങ്ങണമെന്ന് പോലീസ്

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് പുതുവത്സരാഘോഷം പ്രമാണിച്ച് തലസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പോലീസ്. അന്നേ ദിവസം നഗരത്തില്‍ ജനങ്ങളുടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്ന ഹോട്ടലുകള്‍, മാളുകള്‍, ബീച്ചുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ശക്തമായ നടപടികള്‍ സ്വീകരിച്ചതായും ഡിസിപി സിഎച്ച് നാഗരാജു അറിയിച്ചു. അതേസമയം ഡിജെ പാര്‍ട്ടികള്‍ നടത്താന്‍ മുന്‍കൂട്ടി പോലീസില്‍ നിന്നും അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

മയക്കുമരുന്ന് ഉപയോഗം, മയക്കുമരുന്ന് കൈവശം വെക്കല്‍ ,വില്‍പന എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി ലൈസന്‍സ് റദ്ദാക്കുമെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പരിപാടികള്‍ കാണാന്‍ പോകുന്നവര്‍ വാഹനത്തിനുമേല്‍ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും പോലീസ് അറിയിച്ചു.

മാനവീയംവീഥിയില്‍ 12.30 വരെയാണ് ആഘോഷങ്ങള്‍ക്ക് അനുമതി.

---- facebook comment plugin here -----

Latest