National
അനധികൃത മരംമുറി; പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി
നിയമവിരുദ്ധമായി മരങ്ങള്‍ വെട്ടിമാറ്റിയതിന് വ്യക്തമായ തെളിവുകള്‍ മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ടെന്നും നോട്ടീസില്‍

ന്യൂഡല്‍ഹി | ഉത്തരേന്ത്യയിലുടനീളം ഉണ്ടായ മണ്ണിടിച്ചിലിന്റെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ അനധികൃത മരംമുറികള്‍ ശ്രദ്ധയില്‍പ്പെട്ടതായി സുപീം കോടതി. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ സ്ഥിതി അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിയമവിരുദ്ധമായി മരങ്ങള്‍ വെട്ടിമാറ്റിയതിന് വ്യക്തമായ തെളിവുകള്‍ മാധ്യമ റിപ്പോര്‍ട്ടുകളിലുണ്ടെന്നും നോട്ടീസില്‍ പറഞ്ഞു.
ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും നാം കണ്ടിട്ടുണ്ട്.വെള്ളപ്പൊക്കത്തില്‍ ധാരാളം തടികള്‍ ഒഴുകിപ്പോയതായി മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമായി മരങ്ങള്‍ വെട്ടിമാറ്റിയതായാണ് മനസിലാകുന്നതെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു