Connect with us

Uae

ഐ ജി സി എഫ് ബുധനാഴ്ച തുടങ്ങും; 237 വിദഗ്ധർ പങ്കെടുക്കും

ഷാർജ എക്‌സ്‌പോ സെന്ററിൽ 110ൽ അധികം പരിപാടികൾ.

Published

|

Last Updated

ഷാർജ|ഗവൺമെന്റ്ആശയവിനിമയം എങ്ങനെ മനുഷ്യന്റെ ക്ഷേമത്തിന് സംഭാവന ചെയ്യും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്റർനാഷണൽ ഗവൺമെന്റ്കമ്മ്യൂണിക്കേഷൻ ഫോറത്തിന്റെ ഈ വർഷത്തെ പതിപ്പ് സെപ്തംബർ പത്ത്, 11 തീയതികളിൽ നടക്കും. “ജീവിത നിലവാരത്തിനായുള്ള ആശയവിനിമയം’ എന്ന പ്രമേയത്തിൽ ഷാർജ ഗവൺമെന്റ്മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിൽ 237 അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കും. എക്‌സ്‌പോ സെന്ററിലാണ് പരിപാടി നടക്കുക.

51 സെഷനുകളും 110-ലധികം പരിപാടികളും ഉണ്ടാകും. വിദ്യാഭ്യാസം, മാധ്യമം, സുസ്ഥിര നഗരങ്ങൾ തുടങ്ങിയ മേഖലകളിൽ ഗവൺമെന്റ്ആശയവിനിമയം എങ്ങനെ ഗുണകരമാകും എന്ന് സമ്മേളനം ചർച്ചചെയ്യും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ച് നടക്കുന്ന “വിദ്യാഭ്യാസത്തിലും ജീവിതത്തിലും മനുഷ്യരുടെ കഥകൾ’ എന്ന സെഷൻ പരിപാടിയിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ജീവിതനിലവാരം സാമ്പത്തിക സൂചകങ്ങൾ മാത്രമല്ല, വ്യക്തികൾക്ക് അർഥവും അതിലുപരി ഓരോ സമൂഹത്തിനും ബന്ധങ്ങളും നൽകുന്ന കഥകളാണ് എന്ന് ഈ സെഷൻ ചൂണ്ടിക്കാട്ടും.

കൂടാതെ ഐ സി സ്‌കോ, ഷാർജ 24, ദരായ സ്പീക്കേഴ്‌സ്, ഡിസ്ട്രിക്റ്റ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ‌്, ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ്എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടത്തും. യുവാക്കൾ സമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് എങ്ങനെ ഉള്ളടക്കം നിർമിക്കും, റിയൽ എസ്റ്റേറ്റ് വികസനം എങ്ങനെ സുസ്ഥിര ജീവിതത്തിന് സഹായകമാകും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഏഴ് പ്രഭാഷണങ്ങൾ, 22 വർക്ഷോപ്പുകൾ, 22 സംവേദനാത്മക പ്ലാറ്റ്‌ഫോമുകളിലായി 110-ൽ അധികം പരിപാടികളും ഉണ്ടാകും. പ്രാദേശികവും അന്തർദേശീയവുമായ 30 പങ്കാളികൾ പരിപാടിയിൽ സഹകരിക്കും. നിർമിത ബുദ്ധി, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സുസ്ഥിരത, ജീവിത നിലവാരം തുടങ്ങിയ വിഷയങ്ങളും ഐ ജി സി എഫ് ചർച്ച ചെയ്യും.

 

Latest