Connect with us

National

ചന്ദ്രനിലും സൂര്യനിലുമെത്താന്‍ കഴിയുന്ന നമുക്ക് മനുഷ്യരിലേക്ക് എത്താന്‍ പറ്റാത്തത് പരാജയം: എസ് എസ് എഫ്

'അന്യഗൃഹങ്ങളില്‍ വാസമുറപ്പിക്കുന്നതിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് വിവേചനങ്ങള്‍ മറന്നുകൊണ്ട് നമ്മുടെ സാമൂഹിക ഘടനയില്‍ ഒരുമിക്കുക എന്നതാണ്.'

Published

|

Last Updated

ഗുണ്ടക്കല്‍ | കോടികള്‍ ചെലവഴിച്ചും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും ചന്ദ്രനിലും സൂര്യനിലുമെത്താന്‍ കഴിയുന്ന നമുക്ക് മനുഷ്യരിലേക്ക് എത്താന്‍ പറ്റാത്തത് പരാജയമാണെന്ന് എസ് എസ് എഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി. അന്യഗൃഹങ്ങളില്‍ വാസമുറപ്പിക്കുന്നതിനെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് വിവേചനങ്ങള്‍ മറന്നുകൊണ്ട് നമ്മുടെ സാമൂഹിക ഘടനയില്‍ ഒരുമിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റി നടത്തുന്ന സംവിധാന്‍ യാത്രക്ക് ആന്ധ്രപ്രദേശിലെ ഗുണ്ടക്കലില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗവേഷണങ്ങളുടെയും പര്യവേഷണങ്ങളുടെയും അനന്തരഫലം ഓരോരുത്തര്‍ക്കും ആസ്വദിക്കണമെങ്കില്‍ സുശക്തവും സമാധാന പൂര്‍ണവുമായ രാജ്യം നിലനില്‍ക്കണമെന്നും നൗഷാദ് ആലം മിസ്ബാഹി അഭിപ്രായപ്പെട്ടു.

ഗുണ്ടക്കിലെ സ്വീകരണ സമ്മേളനത്തില്‍ സയ്യിദ് മിദ്‌ലാജ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഫ്തി മഹബൂബ് സാബ് ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, ഫഖീഹുല്‍ ഖമര്‍ ബിഹാര്‍, ലത്വീഫ് സഅദി പ്രസംഗിച്ചു.

തമിഴ്നാട്ടില്‍ പ്രവേശിച്ച സംവിധാന്‍ യാത്രക്ക് നാളെ (ചൊവ്വ) വൈകിട്ട് നാലിന് ചെന്നൈയില്‍ സ്വീകരണം നല്‍കും. ഈ മാസം 10ന് ബെംഗളൂരുവിലാണ് സംവിധാന്‍ യാത്രയുടെ സമാപനം.

 

Latest