Kerala
കേന്ദ്ര സർക്കാർ ജനങ്ങളോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി
എന്‍ഡിഎ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സന്നദ്ധരാണ്
തിരുവനന്തപുരം| കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളത്തില്‍ കൂടി മാത്രമേ വികസിത ഭാരതം പൂര്‍ത്തിയാക്കാനാകൂ. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാകും.
രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതി എന്‍ഡിഎയുടെ പക്കലുണ്ട്. ഇതിന്റെ ഗുണം കേരളത്തിനും ലഭിക്കണമെങ്കില്‍ ഇവിടെയും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്നും മോദി പറഞ്ഞു.
കേരളത്തിലെ റെയില്‍ വികസനത്തില്‍ വലിയ മാറ്റം വന്നു. മൂന്ന് വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിനു ലഭിച്ചു. ഇന്ന് അമൃത് ഭാരത് എക്സ്പ്രസുകളും ലഭിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സന്നദ്ധരാണ്. ഇന്ന് തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്ത തെരുവ് കച്ചവടക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്ന പദ്ധതി ഇതിലൊന്നാണ്. തെരുവ് കച്ചവടക്കാര്‍ക്ക് അടക്കം ഒട്ടേറെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു വെന്നും പ്രധാനമന്ത്രി പറഞ്ഞു.






