International
ഇറാനിലേക്ക് വന്‍തോതില്‍ സൈന്യത്തെ അയച്ചു, ഉപയോഗിക്കേണ്ടി വരില്ലെന്നാണ് കരുതുന്നത്: ട്രംപ്
ഒന്നും സംഭവിക്കാതിരിക്കാനാണ് താത്പര്യം. എങ്കിലും ഇറാനെ വളരെ അടുത്ത് നിരീക്ഷിച്ചു വരികയാണ്.
തെഹ്റാന്‍ | ഇറാനിലേക്ക് വന്‍തോതില്‍ സൈന്യത്തെ അയച്ചതായി വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയില്‍ ശക്തമായ കപ്പല്‍പ്പടയെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, സൈന്യത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് വിചാരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഒന്നും സംഭവിക്കാതിരിക്കാനാണ് താത്പര്യം. എങ്കിലും ഇറാനെ വളരെ അടുത്ത് നിരീക്ഷിച്ചു വരികയാണെന്ന് യു എസ് പ്രസിഡന്റ് പ്രതികരിച്ചു.
ഇറാനില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനിടെയാണ് ട്രംപ് സൈനിക നീക്കമുള്‍പ്പെടെ തുടങ്ങിവച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധക്കാരെ വധശിക്ഷക്ക് വിധേയമാക്കുമെന്ന തീരുമാനത്തില്‍ നിന്ന് ഇറാന്‍ പിന്മാറിയതെന്നും ട്രംപ് പറഞ്ഞിരുന്നു.
യു എസ് ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




