Connect with us

Eduline

ഹോട്ടൽ മാനേജ്‌മെന്റിൽ ഒരു കൈ നോക്കാം

ഹോസ്പി റ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Published

|

Last Updated

ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 2026 അക്കാദമിക് വർഷത്തെ ബിരുദപ്രവേശനത്തിനുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് പ്രവേശനപരീക്ഷക്ക് (എൻ സി എച്ച് എം ജെ ഇ ഇ) നാഷനൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു.

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (എൻ സി എച്ച് എം, സി ടി) അംഗീകാരമുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബി എസ്‌സി (ഹോസ്പി റ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ) കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് വർഷമാണ് കാലാവധി. ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, റൂം ഡിവിഷൻ എന്നീ മേഖലകളിൽ നൈപുണ്യമുണ്ടാക്കുന്നതിനൊപ്പം ഹോസ്പിറ്റാലിറ്റി മാർക്കറ്റിംഗ്, ഫിനാൻഷ്യൻ മാനേജ്‌മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്, റവന്യൂ മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിംഗ് മാനേജ്മെന്റ് തുടങ്ങി വൈവിധ്യങ്ങളായ വിഷയങ്ങളും കോഴ്‌സ് പഠിപ്പിക്കുന്നുണ്ട്.

തിയറിക്കൊപ്പം ലാബുമുണ്ടാകും. ബിരുദത്തിന് ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ അംഗീകാരമുണ്ട്. കേന്ദ്ര/സംസ്ഥാന, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തെ 80 കേന്ദ്രങ്ങളിലായാണ് കോഴ്സ് നടത്തുന്നത്. ഇതിൽ 21 കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും 32 സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടും.

യോഗ്യത

അംഗീകൃത ബോർഡിൽ നിന്ന് പ്ലസ്ടു/തത്തുല്യ വിജയം. ഇംഗ്ലീഷ് (കോർ/ഇലക്ടീവ്/ഫംഗ്ഷനൽ) ഒരു വിഷയമായി പഠിച്ചിരിക്കണം. അവസാനവർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.ഏപ്രിൽ 25 ന് പരീക്ഷ നടക്കും. കന്പ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും നടക്കുക. രാവിലെ 11 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് പരീക്ഷ. 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പരീക്ഷ. അപേക്ഷ സമർപ്പിക്കുമ്പോൾ പരീക്ഷാമാധ്യമം വ്യക്തമാക്കിയിരിക്കണം. പിന്നീട് മാറ്റാനാകില്ല.